ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡായ ഇറാന്റെ സൗത്ത് പാഴ്സിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ എണ്ണ-ഗ്യാസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി.
ഖത്തറിലെ റാസ് ലഫാൻ എൽഎൻജി പ്ലാന്റിന് നേരെ നടന്ന ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.
യുദ്ധം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണ, ഗ്യാസ് വിലകൾ കുതിച്ചുയരുകയാണ്. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി യുഎഇയിൽ നിന്ന് നേരിട്ട് എണ്ണ എത്തിക്കാൻ ദക്ഷിണ കൊറിയ ശ്രമം തുടങ്ങിക്കഴിഞ്ഞു. അമേരിക്കയിൽ ഇന്ധനവില വർദ്ധിക്കുന്നത് തടയാൻ ട്രംപ് ഷിപ്പിംഗ് നിയമങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്.
ലെബനനിലും സംഘർഷം തുടരുകയാണ്. ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് പത്ത് ലക്ഷത്തിലധികം ആളുകൾ ലെബനനിൽ നിന്ന് പലായനം ചെയ്തതായാണ് റിപ്പോർട്ടുകൾ. യുദ്ധം ഇറാന്റെ ഭരണകൂടത്തെ തകർക്കാനുള്ള ഇസ്രായേലിന്റെ ആസൂത്രിത നീക്കമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഇസ്രായേൽ – ഇറാൻ യുദ്ധം ഇരുപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ മിഡിൽ ഈസ്റ്റ് ആകെ കത്തുന്നു !!
Advertisement
Advertisement
Advertisement