നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി രണ്ട് ദിവസം മാത്രമാണ് മുന്നിലുള്ളത്. 23ാം തീയതി വരെയാണ് പത്രിക സമർപ്പണത്തിന് സമയമുള്ളതെങ്കിലും ഇതിനിടയിൽ പെരുന്നാൾ അവധിയും ഞായറാഴ്ചയും വരും. അതായത് 21, 23 തീയ്യതികളിൽ മാത്രമാണ് പത്രിക സമർപ്പിക്കാൻ സമയം ലഭിക്കുക.
അതേസമയം, ഇപ്പോഴും കോൺഗ്രസിന് പല സീറ്റുകളിലും സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ സാധിച്ചിട്ടില്ല. ആകെ 55 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇതുവരെ കോൺഗ്രസ് പ്രഖ്യാപിച്ചത്. 41 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ ഇനിയും പ്രഖ്യാപിക്കേണ്ടതുണ്ട്.
പല സീറ്റുകളിലും സ്ഥാനാർത്ഥികളാരെന്നതിൽ തർക്കം നിലനിൽക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പണം ആരംഭിച്ചിരിക്കെ കോൺഗ്രസിന് മുന്നിൽ ഇപ്പോളും വൻ പ്രതിസന്ധി !!
Advertisement
Advertisement
Advertisement