നിലവിൽ പവന് 1,15,440 രൂപ, ഗ്രാമിന് 14,430 രൂപ നിരക്കിലാണ് വ്യാപാരം. ഇന്നലെ രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ 115680 രൂപയായിരുന്നു വില. എന്നാൽ വൈകുന്നേരത്തോടെ 240 രൂപ കുറഞ്ഞ് പവന് 1,15,440 രൂപയായി താഴ്ന്നു. സ്വർണത്തോടൊപ്പം വെള്ളി വിലയും കുറയുന്നുണ്ട്. ഗ്രാമിന് 274.90 രൂപയും കിലോയ്‌ക്ക് 2,74,900 രൂപയുമാണ് നൽകേണ്ടത്.
സ്വർണവില കുറയുന്നത് ആഭരണപ്രേമികളെ പോലെ ജ്വല്ലറിക്കാർക്കും ആശ്വാസമാണ്. വില ഉയർന്നതോടെ ആളുകൾക്ക് സ്വർണാഭരണത്തോടുള്ള താൽപര്യം കുറഞ്ഞിരുന്നു. നിക്ഷേപ ഉദ്ദേശത്തോടെയാണ് പലരും സ്വർണം വാങ്ങുന്നത്. ബാറുകളും കോയിനുകളുമാണ് വാങ്ങുന്നത്. എന്നാൽ ജ്വല്ലറി ഉടമകൾക്ക് ആഭരണം വാങ്ങുമ്പോഴാണ് പണിക്കൂലിയിലും മറ്റുമായി ലാഭം കിട്ടുന്നത്.
സ്വർണവിലയിലെ ഇടിവ് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ആശ്വാസം നൽകുന്നുണ്ട്. എന്നാൽ ഇത് എത്ര നാൾ നീണ്ടുനിൽക്കുമെന്ന ആശങ്കയുമുണ്ട്. നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ അധികം വൈകാതെ സ്വർണവില പവന് ഒരു ലക്ഷത്തിനും താഴെയെത്തും. അതേസമയം, വിപണിവില 1,15,440 രൂപാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും.
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് ...
Advertisement
Advertisement
Advertisement