ഇസ്രായേൽ പ്രതിരോധ മന്ത്രി കാറ്റ്‌സ് ആണ് വിവരം പുറത്തുവിട്ടത്. ലാരിജാനിയെ കൂടാതെ ബാസിജ് ഫോഴ്സ് കമാൻഡർ ഗോലംറേസ സുലൈമാനിയും മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു എങ്കിലും, ഇന്ന് പുലർച്ചയോടെ ഇറാൻ ഈ വാർത്ത സ്ഥിരീകരിക്കുകയായിരകുന്നു. ഇന്നലെ പുലർച്ചെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം ലാരിജാനി ആയിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അയത്തുള്ള ഖമേനിക്ക് ശേഷം ഇറാന്റെ ഏറ്റവും ശക്തനായ നേതാക്കളിൽ ഒരാളായിരുന്നു അലി ലാരിജാനി. ഇറാന്റെ സൈന്യത്തെ മുന്നിൽ നിന്ന് നയിക്കുന്നതിലും ഇസ്രായേലിനും അമേരിക്കയ്ക്കും എതിരെയുള്ള പ്രത്യാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും ലാരിജാനി പ്രധാന പങ്ക് വഹിച്ചിരുന്നു
പാലസ്തീൻ സ്വാതന്ത്ര്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന റാലിയിലായിരുന്നു അദ്ദേഹം അവസാനമായി ജനമധ്യത്തിൽ വന്നത്. ഇറാനെ പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് വിലയിരുത്തൽ.
ഇറാന്റെ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ : അയത്തുള്ള ഖമേനിക്ക് ശേഷം ഇറാന്റെ ഏറ്റവും ശക്തനായ നേതാക്കളിൽ ഒരാൾ : സാഹചര്യം ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും !!
Advertisement
Advertisement
Advertisement