കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന്റെ നിയമസഭാ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെയാണ് പതിറ്റാണ്ടുകൾ നീണ്ട അദ്ദേഹത്തിന്റെ പാർലമെന്ററി ജീവിതത്തിന് വിരാമമായത്.
പി.ജെ. ജോസഫിന് പകരം മകൻ അപു ജോൺ ജോസഫ് തൊടുപുഴയിൽ നിന്ന് ജനവിധി തേടും.
മത്സരരംഗത്ത് നിന്നുള്ള പിന്മാറ്റം പി.ജെ. ജോസഫിന്റെ വ്യക്തിപരമായ താല്പര്യപ്രകാരമാണെന്ന് പാർട്ടി നേതാവ് പി.സി. തോമസ് വ്യക്തമാക്കി. ആരോഗ്യപരമായ കാരണങ്ങളാലാണ് ഈ തീരുമാനമെന്നാണ് സൂചന.
ഇത്തവണ യു.ഡി.എഫ് ചർച്ചകളിൽ കേരള കോൺഗ്രസ് തങ്ങളുടെ രണ്ട് സീറ്റുകൾ (ഏറ്റുമാനൂർ, ഇടുക്കി) കോൺഗ്രസിന് വിട്ടുനൽകി. പകരമായി തൃക്കരിപ്പൂരിന് പകരം കാഞ്ഞങ്ങാട് സീറ്റാണ് പാർട്ടിക്ക് ലഭിച്ചത്. വിട്ടുനൽകിയ സീറ്റുകൾ അടുത്ത തവണ തിരികെ നൽകുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പി.സി. തോമസ് അറിയിച്ചു.
കടുത്തുരുത്തിയിൽ സിറ്റിംഗ് എം.എൽ.എ മോൻസ് ജോസഫും ഇരിങ്ങാലക്കുടയിൽ മുതിർന്ന നേതാവ് തോമസ് ഉണ്ണിയാടനും വീണ്ടും ജനവിധി തേടുന്നു. പി.ജെ. ജോസഫിന്റെ പിൻഗാമിയായി എത്തുന്ന അപു ജോൺ ജോസഫിന്റെ രാഷ്ട്രീയ പ്രവേശനം തൊടുപുഴയിൽ വലിയ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്.
കേരള കോൺഗ്രസ് (ജോസഫ്) സ്ഥാനാർത്ഥികൾ
തൊടുപുഴ : അപു ജോൺ ജോസഫ്
കടുത്തുരുത്തി : അഡ്വ. മോൻസ് ജോസഫ്
ഇരിങ്ങാലക്കുട : അഡ്വ. തോമസ് ഉണ്ണിയാടൻ
കുട്ടനാട് : റെജി ചെറിയാൻ
തിരുവല്ല : അഡ്വ. വർഗീസ് മാമ്മൻ
ചങ്ങനാശേരി : വിനു ജോബ്
കോതമംഗലം : ഷിബു തെക്കുംപുറം
കാഞ്ഞങ്ങാട് : ഷൈജി ഓട്ടപ്പള്ളി
കേരള രാഷ്ട്രീയത്തിലെ മുതിർന്ന നേതാവ് പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി
Advertisement
Advertisement
Advertisement