breaking news New

കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി

പുതിയ ഉത്തരവ് പ്രകാരം കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച് 21 വരെയാക്കി. ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരമുള്ള പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട തീയതിയാണ് നീട്ടിയത്. മാർച്ച് 16 വരെ യായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. അതാണ് 21 വരെ ഇപ്പോൾ നീട്ടിയിരിക്കുന്നത്. കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ഇതിലൂടെ അവസരം ഉണ്ടാകും.

പുതിയ ഉത്തരവ് പ്രകാരം, നിലവിൽ ജോലി ചെയ്യുന്ന സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ പ്രമോഷൻ ലഭിക്കേണ്ട അധ്യാപകർക്ക് കൂടി കെ-ടെറ്റ് പരീക്ഷ എഴുതാവുന്നതാണ്. ഇതിനായി ഇപ്പോൾ അപേക്ഷ സമർപ്പിക്കാൻ അവസരം ഉണ്ട്. അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചവർക്കു കാൻഡിഡേറ്റ് ലോഗിൻ വഴി തിരുത്താനും അവസരമുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t