breaking news New

രാജ്യത്ത് എൽ പി ജി ക്ഷാമത്തിന് താത്കാലിക ആശ്വാസം

ഹോർമുസ് കടലിടുക്ക് കടന്ന നന്ദാദേവി കപ്പൽ ഇന്ന് ഇന്ത്യൻ തീരത്തെത്തും. നാൽപത്തി ആറായിരം മെട്രിക് ടൺ എൽ പി ജി വഹിച്ചുള്ള കപ്പൽ ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്താണ് എത്തുക.

യു എ ഇ യിൽ നിന്ന് പുറപ്പെട്ട ജാഗ് ലാഡ് കി കപ്പലും ഇന്ന് ഇന്ത്യൻ തീരത്തെത്തും. എമ്പത്തി ഒന്നായിരം അസംസ്കൃത എണ്ണയാണ് കപ്പലിൽ ഉള്ളത്. നാൽപത്തിയാറായിരം മെട്രിക് ടൺ എൽ പി ജിയുമായി ശിവാലിക് കപ്പൽ ഇന്നലെ ഗുജറാത്തിൽ എത്തിയിരുന്നു. പേർഷ്യൻ കടൽത്തീരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 22 കപ്പലുകളെയും തിരികെ കൊണ്ടുവരാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്ന 611 നാവികരും സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t