ഫോസിൽ ഇന്ധനങ്ങളോടുള്ള വിധേയത്വം രാജ്യങ്ങളുടെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുമെന്നും, ഗവൺമെന്റുകൾ എത്രയും വേഗം എണ്ണയിൽ നിന്നും ഗ്യാസിൽ നിന്നും മാറി ചിന്തിക്കണമെന്നും യുഎൻ കാലാവസ്ഥാ വിഭാഗം എക്സിക്യൂട്ടീവ് സെക്രട്ടറി സൈമൺ സ്റ്റീൽ ആവശ്യപ്പെട്ടു. ബ്രസ്സൽസിൽ യൂറോപ്യൻ യൂണിയൻ നയരൂപീകരണ വിദഗ്ധരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ട് ആഴ്ചയായി തുടരുന്ന യുദ്ധത്തെത്തുടർന്ന് യൂറോപ്പിലെ ഗ്യാസ് വിലയിൽ 50 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. യൂറോപ്യൻ യൂണിയൻ തങ്ങളുടെ എണ്ണയുടെ 90 ശതമാനവും ഗ്യാസിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നവരാണ്. ഇത്തരത്തിൽ ഇറക്കുമതിയെ മാത്രം ആശ്രയിക്കുന്നത് ഉപഭോക്താക്കളെ ഭൗമരാഷ്ട്രീയ ആഘാതങ്ങൾക്കും വിലക്കയറ്റത്തിനും മുന്നിൽ നിസ്സഹായരാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളായ കാറ്റിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നുമുള്ള വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നത് സുസ്ഥിരമായ ഇന്ധന സുരക്ഷ ഉറപ്പാക്കുമെന്നും സ്റ്റീൽ കൂട്ടിച്ചേർത്തു.
റഷ്യൻ അധിനിവേശത്തെത്തുടർന്ന് 2022-ൽ ഉണ്ടായതുപോലുള്ള ഒരു ഊർജ്ജ പ്രതിസന്ധി ആവർത്തിക്കാതിരിക്കാൻ യൂറോപ്യൻ നേതാക്കൾ അടിയന്തര നടപടികൾ ആസൂത്രണം ചെയ്തുവരികയാണ്.
ഇതിനിടെ ഹംഗറി, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ വ്യവസായങ്ങൾക്കുള്ള അധിക സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി കാലാവസ്ഥാ നയങ്ങളിൽ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത്തരമൊരു നീക്കം തികച്ചും വിഡ്ഢിത്തമാണെന്നും ഭാവിയിൽ യൂറോപ്പിനെ കൂടുതൽ പ്രതിസന്ധികളിലേക്ക് മാത്രമേ അത് നയിക്കൂ എന്നും സൈമൺ സ്റ്റീൽ ഓർമ്മിപ്പിച്ചു.
ഇറാൻ യുദ്ധം ആഗോള ഊർജ്ജ വിപണിയിൽ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി ഫോസിൽ ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കുന്നതിന്റെ അപകട സാധ്യതകളാണ് വ്യക്തമാക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ
Advertisement
Advertisement
Advertisement