breaking news New

സംസ്ഥാനത്ത് തുടരുന്ന കടുത്ത വേനൽച്ചൂടിന് ആശ്വാസമായി വരുംദിവസങ്ങളിൽ വ്യാപകമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മാർച്ച് 16 മുതൽ കേരളത്തിലെ വിവിധയിടങ്ങളിൽ മഴ ലഭിച്ചുതുടങ്ങും. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ ആരംഭിച്ച് പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന രീതിയിലായിരിക്കും മഴ പെയ്യുക.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മഴയ്ക്കുള്ള സാധ്യത നിലനിൽക്കുമ്പോഴും പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം തുടങ്ങി പത്തോളം ജില്ലകളിൽ താപനില ഉയരുമെന്നതിനാൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയേക്കാൾ മൂന്ന് ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t