24 മണിക്കൂറിനിടെ രണ്ടാം തവണയാണ് ദുബായിലെ സാമ്പത്തിക കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. തകർക്കപ്പെട്ട ഡ്രോണിന്റെയോ മിസൈലിന്റെയോ അവശിഷ്ടങ്ങൾ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലെ (DIFC) കെട്ടിടത്തിന് മുകളിൽ വീണതായി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ശനിയാഴ്ച പുലർച്ചെയുണ്ടായ ഉഗ്രസ്ഫോടന ശബ്ദം നഗരവാസികളെ പരിഭ്രാന്തരാക്കി. ആകാശത്തുവെച്ച് മിസൈലുകൾ തടയുന്നതിനിടെയുണ്ടായ സ്ഫോടനത്തിന്റെ അവശിഷ്ടങ്ങളാണ് കെട്ടിടത്തിന് കേടുപാടുകൾ വരുത്തിയത്. “ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ശബ്ദമായിരുന്നു അത്, ഭൂമി കുലുങ്ങുന്നത് പോലെ തോന്നി,” എന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു. ദുബായ് മീഡിയ ഓഫീസ് നൽകിയ വിവരമനുസരിച്ച് സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണ്.
അതേസമയം,
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതിസുരക്ഷാ മേഖലയിലുള്ള അമേരിക്കൻ എംബസിക്ക് നേരെയും ശനിയാഴ്ച ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായി. എംബസി വളപ്പിലെ ഹെലിപാഡിന് സമീപമാണ് മിസൈൽ പതിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എംബസിക്ക് മുകളിൽ പുക ഉയരുന്നത് കണ്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇറാൻ അനുകൂല സായുധ ഗ്രൂപ്പായ കതൈബ് ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് എംബസി ലക്ഷ്യമിട്ടുള്ള ഈ നീക്കം.
അമേരിക്കയുടെ ആക്രമണത്തിൽ കതൈബ് ഹിസ്ബുള്ളയുടെ ഒരു പ്രമുഖ നേതാവ് കൊല്ലപ്പെട്ടതായും സൂചനയുണ്ട്. ഇതോടെ ഇറാഖിലും സിറിയയിലുമുള്ള അമേരിക്കൻ താവളങ്ങൾക്ക് നേരെ കൂടുതൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നു. യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം മേഖലയെ കൂടുതൽ അസ്ഥിരതയിലേക്ക് നയിക്കുകയാണ്.
പശ്ചിമേഷ്യയിൽ യുദ്ധം 15-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ദുബായിലും ബാഗ്ദാദിലും വീണ്ടും ആക്രമണങ്ങൾ !!
Advertisement
Advertisement
Advertisement