നിരവധി ഒഴിവിലേക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ നേവിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും ഇപ്പോൾ തന്നെ അപേക്ഷിക്കാം. താല്പര്യമുള്ളവർക്ക് മാർച്ച് 14 (ഇന്ന്) മുതൽ ഏപ്രിൽ ആറ് വരെ ഔദ്യോഗിക വെബ്സൈറ്റായ joinindiannavy.gov.in വഴി അപേക്ഷിക്കാം.
ആദ്യം തന്നെ ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ joinindiannavy.gov.in സന്ദർശിക്കുക.
ശേഷം ‘Register’ ബട്ടൺ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ആധാർ നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
ലോഗിൻ ചെയ്ത ശേഷം ‘Current Opportunities’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അതിലെ ‘Agniveer (SSR)’ എന്ന തസ്തിക തിരഞ്ഞെടുത്ത് അപേക്ഷാ ഫോമിൽ ആവശ്യമായ വിവരങ്ങൽ നൽകി പൂരിപ്പിക്കുക.
ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.
അപേക്ഷാ ഫീസ് അടച്ച് ഫോം സബ്മിറ്റ് ചെയ്യുക.
അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 10, പ്ലസ് ടു ക്ലാസുകളിൽ മാത്‌സ്, ഫിസിക്സ് എന്നിവ നിർബന്ധ വിഷയങ്ങളായും കെമിസ്ട്രി/ ബയോളജി/ കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഒന്ന് ഐച്ഛിക വിഷയമായും പഠിച്ചവരായിരിക്കണം. അംഗീകൃത പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മൂന്ന് വർഷത്തെ ഡിപ്ലോമ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഓട്ടോമൊബൈൽ/ കമ്പ്യൂട്ടർ സയൻസ് തുടങ്ങിയവ) ഉള്ളവർക്കും ഈ അവസരത്തിലേക്ക് അപേക്ഷ നൽകാം.
ഇന്ത്യൻ നേവിയിൽ അഗ്നിവീർ (SSR) ആകാൻ കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഇതാ ഒരു സുവർണാവസരം
Advertisement
Advertisement
Advertisement