breaking news New

ശബരിമല സ്വര്‍ണക്കൊള്ളയും യുവതിപ്രവേശത്തിലെ നിലപാടും തിരിച്ചടിയാകുമെന്ന് ഉറപ്പായതോടെ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ എ. പത്മകുമാറിനോട് വിശദീകരണം ചോദിച്ച് സിപിഎം

പുറത്താക്കല്‍ നടപടിക്ക് മുന്നോടിയായുള്ള നീക്കം എന്നാണ് സൂചന. എന്നാല്‍ വിഷയത്തില്‍ തനിക്കുള്ള അതൃപ്തി പത്മകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ മറ്റ് മാര്‍ഗമില്ലെന്ന് പത്മകുമാറിനോട് ജില്ലാ നേതൃത്വം മുന്‍കൂട്ടി അറിയിച്ചിട്ടായിരുന്നു നടപടി. തന്നെ ഒറ്റപ്പെടുത്തിയാല്‍ നേതൃത്വം ദു:ഖിക്കേണ്ടിവരുമെന്ന് മുതിര്‍ന്ന നേതാവിനെ പത്മകുമാര്‍ അറിയിച്ചിട്ടുണ്ട്.

പാര്‍ട്ടിയിലെ ഉന്നതര്‍ക്കും ശബരിമലക്കൊള്ളയില്‍ പങ്കുണ്ടെന്ന നിലപാടിനിടെയാണ് പത്മകുമാറിന്റെ ഭീഷണി. പത്മകുമാറിനുള്ള പാര്‍ട്ടി സംരക്ഷണം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷം ആയുധമാക്കുമെന്ന് കണ്ടാണ് ഏറെ വൈകിയുള്ള സിപിഎമ്മിന്റെ പുറത്താക്കല്‍ നീക്കം. സംസ്ഥാന സമിതിയുടെ നിര്‍ദേശപ്രകാരമാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റി നടപടിക്കൊരുങ്ങുന്നത്.

സ്വര്‍ണക്കൊള്ള കേസില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദേശം. അടുത്തദിവസം ചേരുന്ന ജില്ലാ കമ്മിറ്റി പത്മകുമാറിന്റെ മറുപടി ചര്‍ച്ച ചെയ്യും. തുടര്‍ന്ന് അച്ചടക്കനടപടിയില്‍ തീരുമാനമെടുക്കും. സ്വര്‍ണകൊള്ളയില്‍ ജയിലില്‍ പോയപ്പോഴും പുറത്തിറങ്ങിയപ്പോഴും സിപിഎം ജില്ലാ കമ്മറ്റി അംഗമാണ് പത്മകുമാര്‍.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t