മിഡ്നൈറ്റ് സൺ ഗ്ലോബൽ കമ്പനി കഴിഞ്ഞ രണ്ട് ദിവസമായി വാർത്തകളിൽ നിറയുകയാണ്.
മിൽമയുടെയും കേരഫെഡിന്റെയും ഉത്പന്നങ്ങളുടെ വിദേശരാജ്യങ്ങളിലെ വിതരണം ടെൻഡറോ മറ്റു നടപടികളോ ഇല്ലാതെ മിഡ്നൈറ്റ് സൺ ഗ്ലോബലിന് നൽകിയെന്നാണ് ആരോപണം. മന്ത്രിയുടെ ഭാര്യയുടെ കമ്പനി എന്ന നിലയിലുള്ള ഉന്നത സമ്മർദമാണ് ഇടപാടിനു പിന്നിലെന്നാണ് ആക്ഷേപം. കേരഫെഡിന്റെ കേര ബ്രാൻഡ് വെളിച്ചെണ്ണ ദുബായിലും മിൽമ ഉത്പന്നങ്ങൾ ന്യൂസിലൻഡിലും ഓസ്ട്രേലിയയിലും വിതരണം ചെയ്യുന്നത് മിഡ്നൈറ്റ് സൺ ഗ്ലോബലാണ്.
അതേസമയം ബിന്ദു മേനോന്റെ കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ വ്യക്തമാക്കുന്നു. 2019ലാണ് മിഡ്നൈറ്റ് സൺ ഗ്ലോബൽ എന്ന കമ്പനി തുടങ്ങിയതെങ്കിലും കെ.ബി.ഗണേഷ്കുമാർ 2021 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സത്യവാങ്മൂലത്തിൽ ഭാര്യയുടെ പേരിലുള്ള ഈ കമ്പനിയുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു.
മന്ത്രി ഗണേഷ്‌കുമാറിന്റെ തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീടാണ് (സിന്ദഗി, കെആർഎഎ 144, കുടപ്പനക്കുന്ന്) കമ്പനിയുടെ വിലാസമായി നൽകിയത്. ബിന്ദു ഗണേഷ്‌കുമാറിന്റെ പേര് വിലാസത്തിൽ നൽകിയിട്ടുണ്ടെങ്കിലും കമ്പനിയിലെ ചുമതലയെന്തെന്ന് വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടില്ല.
ഗണേഷ്‌കുമാർ മന്ത്രിയാകുന്നതിനു മുൻപ് ഏതാണ്ട് മൂന്നു വർഷത്തിലേറെയായി നെയ്യും പാലുൽപന്നങ്ങളും മലബാർ മേഖലയിൽ മിഡ്നൈറ്റ് സൺ ഗ്ലോബൽ വിതരണം ചെയ്യുന്നുണ്ടെന്നും അവർ വിദേശങ്ങളിൽ വിതരണത്തിനായി താത്പര്യം അറിയിച്ചപ്പോൾ നൽകുകയായിരുന്നുവെന്നും മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു.
മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനുനേരേയുള്ള ആരോപണങ്ങൾക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു മേനോൻ സി.ഇ.ഒ.ആയ മിഡ്നൈറ്റ് സൺ ഗ്ലോബൽ കമ്പനിയും വിവാദത്തിൽ
Advertisement
Advertisement
Advertisement