breaking news New

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് ഉപാധികള്‍ മുന്നോട്ട് വച്ച് ഇറാന്‍

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ആണ് നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. ഇറാന്റെ നിയമപരമായ അവകാശങ്ങള്‍ അംഗീകരിക്കുക. യുദ്ധനഷ്ടപരിഹാരം നല്‍കുക. ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര ഉറപ്പ് നല്‍കുക എന്നിവയാണ് ഇറാന്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍.

പശ്ചിമേഷ്യയില്‍ മേഖലയിലുടനീളം സംഘര്‍ഷം കടുക്കുന്നതിനിടെയാണ് ഇറാന്റെ പ്രതികരണം പുറത്തുവരുന്നത്. ടെഹ്‌റാനിലും ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലും തെക്കന്‍ ലബനനിലും ഇസ്രയേല്‍ സൈന്യം ആക്രമണം കടുപ്പിക്കുകയാണ്.

ഗള്‍ഫ് മേഖലയിലെ എണ്ണക്കപ്പലുകളെയും ഇന്ധന സംഭരണികളെയും ലക്ഷ്യമിട്ട് ഇറാന്‍ പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇറാഖിലെ എണ്ണ തുറമുഖങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് ഇറാന്‍ പ്രസിഡന്റ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t