breaking news New

യുദ്ധ സാഹചര്യത്തിൽ കുതിച്ചുയർന്ന് വിമാന ടിക്കറ്റുകൾ ; പ്രവാസികൾക്ക് വലിയ തിരിച്ചടി !!

വ്യോമ പാതകളിൽ നിയന്ത്രണം വന്നതാണ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ ഇടയാക്കിയത്. അബുദാബിയിൽ നിന്ന് ദില്ലിയിലേക്ക് ‍70,000 രൂപയാണ് ഈ ആഴ്ചയിലെ ടിക്കറ്റ് നിരക്ക് !!

യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ ഇറാൻ വ്യോമപാത ഒഴിവാക്കിയാണ് വിമാനങ്ങൾ ഇപ്പോൾ യാത്ര നടത്തുന്നത്. ഇത് സമയ നഷ്ടത്തിനും ഇന്ധനച്ചെലവിനും കാരണമാകുകയും ചെയ്യുന്നു. ഇതാണ് ഇപ്പോൾ ടിക്കറ്റ് നിരക്കിനെ ബാധിച്ചിരിക്കുന്നത്. ടിക്കറ്റുകൾക്കുള്ള ഡിമാൻഡ് വർധിച്ചതും ടിക്കറ്റിൻ്റെ വില കൂടാൻ ഇടയാക്കിയിട്ടുണ്ട്.

മുന്നേ 15000 രൂപ മുതൽ 25000 രൂപ വരെയായിരുന്നു ടിക്കറ്റുകളുടെ നിരക്ക് ഇതാണ് ഇപ്പോൾ മൂന്നിരട്ടിയായി ഉയർന്നിരിക്കുന്നത്. പെട്ടെന്ന് നാട്ടിലേക്ക് മടങ്ങാൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾക്കും ഇത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അപകട സാധ്യതകൾ മുൻനിർത്തി എയർ ഇന്ത്യ ഉൾപ്പെടെ സർവ്വീസുകൾ പുനക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t