കഴിഞ്ഞ ദിവസം പണത്തിനായി പാക്‌ചാരസംഘടനയ്‌ക്ക് വിവരങ്ങൾ ചോർത്തിനൽകിയ കൊച്ചിയിലെ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. പാക് ചാരസംഘടനയായ ഐഎസ്ഐയ്‌ക്ക് വേണ്ടിയാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറിയത്.
ആഗ്രാ സ്വദേശിയായ ആദർശ് കുമാറാണ് അറസ്റ്റിലായത്. കൊച്ചിയിലെ തെക്കൻമേഖലാ നാവിക ആസ്ഥാനത്താണ് ഇയാൾ ജോലി ചെയ്‌തിരുന്നത്. ജോലി ചെയ്‌തിരുന്ന മറ്റിടങ്ങളിൽ ഇയാൾ സമാനരീതിയിൽ ചാരപ്രവർത്തികൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കും
ഇവിടുത്തെ തന്ത്രപ്രാധനമായ സ്ഥലങ്ങൾ, യുദ്ധക്കപ്പലുകൾ തുടങ്ങിയവയുടെ ചിത്രങ്ങളടക്കമുള്ള സുപ്രധാന വിവരങ്ങൾ ഐഎസ്ഐയ്‌ക്ക് കൈമാറിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഫോൺ ഉൾപ്പടെയുള്ളവയിൽ നിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിക്കും.
കൊച്ചിയിലെ നാവികസേനയിലും, കൊച്ചിന്‍ ഷിപ് യാര്‍ഡിനെയും ചുറ്റിപ്പറ്റി ചാരപ്രവര്‍ത്തനം നടത്തുന്നവരുടെ എണ്ണം കൂടുന്നു !!!
Advertisement
Advertisement
Advertisement