breaking news New

സംസ്ഥാന നേതൃത്വവുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് എൻ.സി.പിയിൽ കൂട്ടരാജി

സംസ്ഥാന സെക്രട്ടറി ബിന്ദു രവീന്ദ്രൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും ആയിരത്തിലധികം പ്രവർത്തകരും പാർട്ടി വിട്ടു. രാജിവെച്ചവർ ജോസ് കെ. മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് (എം)-ൽ ചേരുമെന്ന് മുൻ ജില്ലാ പ്രസിഡന്റ് ആറ്റുകാൽ അജി അറിയിച്ചു.

സംസ്ഥാന സെക്രട്ടറി ബിന്ദു രവീന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരടക്കം ആയിരത്തോളം പേരാണ് പാർട്ടി വിടുന്നത്.പാർട്ടിയുടെ നയങ്ങളോടും സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളോടും ദീർഘകാലമായി നിലനിന്നിരുന്ന അതൃപ്തിയാണ് ഈ കൂട്ട പിരിഞ്ഞു പോക്കിന് കാരണമായത്.

ആറ്റുകാൽ അജിയുടെ നേതൃത്വത്തിൽ എൻ.സി.പി വിട്ടവർ കേരള കോൺഗ്രസ് (എം)-ൽ ലയിക്കാൻ തീരുമാനിച്ചു. ഉപാധികളില്ലാതെ പാർട്ടിക്കൊപ്പം പ്രവർത്തിക്കാനാണ് ഇവരുടെ തീരുമാനം.മാർച്ച് 18-ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഇവർ ഔദ്യോഗികമായി കേരള കോൺഗ്രസ് (എം) അംഗത്വം സ്വീകരിക്കും.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണി ബന്ധങ്ങളിലും രാഷ്ട്രീയ സമവാക്യങ്ങളിലും ഈ നീക്കം വലിയ സ്വാധീനം ചെലുത്തുമെന്നാണ് കരുതപ്പെടുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t