പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് പാചകവാതക ലഭ്യതയിൽ ഉണ്ടായേക്കാവുന്ന കുറവ് പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചു.
എൽപിജി വിതരണത്തെ അവശ്യവസ്തു നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നുകൊണ്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം വിജ്ഞാപനമിറക്കി. പൂഴ്ത്തിവയ്പ്പും കൃത്രിമ വിലക്കയറ്റവും തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വീടുകളിലേക്കുള്ള പാചകവാതക വിതരണം തടസ്സമില്ലാതെ തുടരുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ഉറപ്പുനൽകി.
വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് ലഭ്യതയിൽ 20 മുതൽ 30 ശതമാനം വരെ കുറവുണ്ടായേക്കാം. ഇത് ഹോട്ടൽ വ്യവസായത്തെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. വിതരണം നിരീക്ഷിക്കാൻ പൊതുമേഖലാ എണ്ണ കമ്പനികളുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെട്ട മൂന്നംഗ സമിതിയെ നിയോഗിച്ചു.
ആഭ്യന്തര വിപണിയിലെ പ്രതിസന്ധി കണക്കിലെടുത്ത് എൽപിജി ഉൽപാദനം വർദ്ധിപ്പിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ്
Advertisement
Advertisement
Advertisement