breaking news New

തുടർച്ചയായ മൂന്നാം ഭരണം ലക്ഷ്യമിട്ട് ഇടതുമുന്നണി തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു

ഇടതുമുന്നണി തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഇതിന് മുന്നോടിയായി പ്രധാന പ്രചാരണ മുദ്രാവാക്യവും പുറത്തിറക്കി.

മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ എന്നതാണ് ഇത്തവണത്തെ പ്രധാന പ്രചാരണ മുദ്രാവാക്യം.

സി.പി.ഐ.എം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഈ പുതിയ വാചകം പുറത്തിറക്കിയത്. 2016-ൽ 'എൽഡിഎഫ് വരും എല്ലാം ശരിയാകും' എന്നും 2021-ൽ 'ഉറപ്പാണ് എൽഡിഎഫ്' എന്നതുമായിരുന്നു ഇടതുമുന്നണിയുടെ ഹിറ്റ് മുദ്രാവാക്യങ്ങൾ.

മുൻ തിരഞ്ഞെടുപ്പുകളിലെ വിജയം ആവർത്തിക്കാനും ഭരണത്തുടർച്ച ഉറപ്പാക്കാനുമായി അതീവ ഗൗരവത്തോടെയുള്ള പ്രചാരണ തന്ത്രങ്ങളാണ് ഇത്തവണയും എൽഡിഎഫ് ആവിഷ്കരിച്ചിരിക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t