ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന രാജ്യത്തെ എൽ പി ജി വിതരണ സംവിധാനം യുദ്ധസാഹചര്യത്തിൽ താളംതെറ്റിയതോടെ രാജ്യം മുൻപെങ്ങുമില്ലാത്ത വിധം പാചകവാതക ക്ഷാമത്തെ അഭിമുഖീകരിക്കുന്നതായാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗാർഹിക ഉപഭോക്താക്കൾക്കായി സിലിണ്ടറുകൾ മുൻഗണനാടിസ്ഥാനത്തിൽ നൽകാൻ സർക്കാർ തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും, വാണിജ്യ മേഖലയിൽ സിലിണ്ടറുകളുടെ ലഭ്യത പൂർണ്ണമായും നിലച്ചമട്ടാണ്. കൊൽക്കത്തയും മുംബൈയും ബെംഗളൂരുവുമടങ്ങുന്ന മെട്രോ നഗരങ്ങളിൽ ഹോട്ടലുകളും റെസ്റ്റോറന്റുകളും കൂട്ടത്തോടെ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു.
കേരളത്തിലും ഹോട്ടൽ മേഖലയിൽ എൽ പി ജി ക്ഷാമം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
സംസ്ഥാനത്തെ പല ഹോട്ടലുകളും തങ്ങളുടെ മെനുവിൽ നിയന്ത്രണം ഏർപ്പെടുത്തുകയും പ്രവർത്തന സമയം ചുരുക്കുകയും ചെയ്തിരിക്കുകയാണ്. വാണിജ്യ സിലിണ്ടറുകൾ കൃത്യമായി ലഭിക്കാത്തത് ചെറുകിട കഫേകളെയും തട്ടുകടകളെയും പോലും ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
പശ്ചിമേഷ്യയിൽ പുകയുന്ന യുദ്ധം ആഗോള ഊർജ്ജ വിപണിയെ വരിഞ്ഞുമുറുക്കുമ്പോൾ ഇന്ത്യയുടെ അടുക്കളകളും വ്യവസായ മേഖലയും കടുത്ത പ്രതിസന്ധിയിലേക്ക് !!!
Advertisement
Advertisement
Advertisement