breaking news New

സംസ്ഥാനത്ത് എൽപിജി സിലണ്ടറുകളുടെ പൂഴ്ത്തിവെയ്പ്പും അനധികൃതമായ വകമാറ്റി ഉപയോഗിക്കലും തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ

യുദ്ധസാഹചര്യത്തെ തുടർന്ന് എൽപിജി ലഭ്യതയിൽ കുറവുണ്ടായ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത ഓയിൽ കമ്പനി പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഒരിക്കൽ സിലണ്ടർ ബുക്ക് ചെയ്താൽ 25 ദിവസം കഴിഞ്ഞു മാത്രമേ അടുത്ത ബുക്കിംഗ് സാധ്യമാകൂ എന്ന കേന്ദ്ര നിയന്ത്രണം നിലവിൽ ഉപഭോക്താക്കൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ഗാർഹിക ആവശ്യത്തിനുള്ള സിലണ്ടറുകളുടെ വിതരണത്തിൽ നിലവിൽ ഷോർട്ടേജ് ഇല്ലെന്നും, ആശുപത്രികൾ ഉൾപ്പെടെയുള്ള മുൻഗണനാ സ്ഥാപനങ്ങളെ ഈ നിയന്ത്രണങ്ങൾ ബാധിക്കില്ലെന്നും ഓയിൽ കമ്പനികൾ മന്ത്രിയെ അറിയിച്ചു.

കേരളം പോലുള്ള ഒരു ഉപഭോക്തൃ സംസ്ഥാനത്ത് വ്യാവസായിക സിലണ്ടറുകളുടെ ലഭ്യത കുറയുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. അതിനാൽ, കേന്ദ്ര നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയക്കാൻ യോഗത്തിൽ തീരുമാനമായി.

ഗ്യാസ് സിലണ്ടറുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനും പൂഴ്ത്തിവെയ്പ്പ് തടയുന്നതിനുമായി ജില്ലാ കളക്ടർമാരുടെയും ജില്ലാ സപ്ലൈ ഓഫീസർമാരുടെയും നേതൃത്വത്തിൽ പ്രത്യേക പരിശോധന സ്ക്വാഡുകൾ രൂപീകരിക്കും. വരും ദിവസങ്ങളിൽ കർശനമായ പരിശോധനകൾ നടത്താനും മന്ത്രി നിർദ്ദേശം നൽകി.

യോഗത്തിൽ വകുപ്പ് സെക്രട്ടറി രാജമാണിക്യം ഐ.എ.എസ്, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഹിമ ഐഎഎസ്, ലാൻഡ് റവന്യൂ കമ്മീഷണർ ജീവൻ ബാബു ഐഎഎസ് എന്നിവരും ഐ.ഒ.സി, ബി.പി.സി, എച്ച്.പി എന്നീ ഓയിൽ കമ്പനികളുടെ ഏരിയ മാനേജർമാരും പങ്കെടുത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t