കേരളത്തിലെത്തുന്ന സഞ്ജുവിന് തിരുവനന്തപുരത്ത് സ്വീകരണം നൽകും.
തിരുവനന്തപുരത്തായിരിക്കും സ്വീകരണം നൽകുകയെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നമ്മുടെ സഞ്ജു ആണല്ലോ, ലോകത്തെമ്പാടുമുള്ള കായികപ്രേമികൾ ശ്രദ്ധിക്കുന്ന വ്യക്തിത്വമായി സഞ്ജു ഇപ്പോള്‍ മാറിയിരിക്കുന്നു. കേരളത്തിന്‍റെ പുത്രനാണ്. കുറെ നാളുകളായി അവസരങ്ങൾ നഷ്ടപ്പെട്ട വ്യക്തിയാണ് സഞ്ജു.
സഞ്ജുവിന്‍റെ വലിയ ആത്മാർത്ഥതയും പരിശ്രമവും കൊണ്ടാണ് ലോകത്തോളം വളർന്നത്. ആ നേട്ടത്തില്‍ സഞ്ജുവിനെ സംസ്ഥാന സർക്കാർ അഭിനന്ദിക്കുന്നു.
ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് സഞ്ജുവിന്‍റെ പിതാവിനെ കാണും. രാവിലെ സഞ്ജുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നും കഴിഞ്ഞില്ലെന്നും ശിവന്‍ കുട്ടി പറഞ്ഞു.
മലയാളി താരം സഞ്ജുവിന് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകും
Advertisement
Advertisement
Advertisement