കേരള കോണ്‍ഗ്രസ് മുന്നണിയുടെ ഐക്യത്തിന് പരസ്പര വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്നായിരുന്നു മോൻസ് ജോസഫിൻ്റെ പ്രതികരണം. കോൺഗ്രസുമായുള്ള അദ്യഘട്ട ചർച്ചകളുടെ ഭാഗമായി തുടർ ചർച്ചകൾ നടക്കാനിരിക്കെയാണ് മോൻസ് ഇത്തമൊരു പരാമർശം നടത്തിയത്.
കീഴടങ്ങലിന് പിന്നാലെ ജോസഫ് വിഭാഗത്തിൻ്റെ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നതായിരിക്കും. രണ്ട് മുതൽ നാല് സീറ്റുകളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കോൺഗ്രസ് നിർദേശം ജോസഫ് വിഭാഗം അംഗീകരിച്ചതായാണ് ലഭിക്കുന്ന സൂചന. പരസ്പര വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്ന് മോൻസ് ജോസഫ് പറഞ്ഞു. കീഴടങ്ങയിൽ ജോസഫ് ഗ്രൂപ്പിൽ അതൃപ്തി രൂക്ഷമാണ്.
യു ഡി എഫിലെ എല്ലാ കക്ഷികളുമായുള്ള ഉഭയ കക്ഷി ചർച്ചകൾ നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പാർട്ടികൾ വന്നതിനാൽ ചില വിട്ടുവീഴ്ചകൾ വേണ്ടി വരുമെന്ന് മോൻസ് ജോസഫ് കൂട്ടിച്ചേർത്തു.
കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചയിൽ വിട്ടുവീഴ്ച്ചകൾ വേണ്ടി വരുമെന്ന സൂചന നൽകി മോൻസ് ജോസഫ് എം എൽ എ
Advertisement
Advertisement
Advertisement