കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പരിശോധിച്ച സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എട്ട് പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊട്ടാരക്കര (കൊല്ലം), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂര്‍ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാര്‍ (ഇടുക്കി), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം), മാനന്തവാടി (വയനാട്) എന്നിവിടങ്ങളിലാണ് നിലവില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അള്‍ട്രാവയലറ്റ് സൂചിക 6 മുതല്‍ 7 വരെ എത്തുമ്പോഴാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. സൂചിക 8 മുതല്‍ 10 വരെയായാല്‍ ഓറഞ്ച് അലര്‍ട്ടും 11-ന് മുകളിലായാല്‍ റെഡ് അലര്‍ട്ടും നല്‍കും. മൂന്നാര്‍ ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ പലപ്പോഴും സൂചിക 8-ന് മുകളില്‍ എത്താറുള്ളതിനാല്‍ അതീവ ജാഗ്രത വേണം.
ശ്രദ്ധിക്കുക : കേരളത്തില്‍ അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് അപകടകരമായ രീതിയില്‍ വര്‍ധിക്കുന്നു !!
Advertisement
Advertisement
Advertisement