breaking news New

ശ്രദ്ധിക്കുക : സോഷ്യൽ മീഡിയ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ എന്ന പേരിൽ വ്യാജ നോട്ടീസുകൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അയച്ചു ഭീഷണിപ്പെടുത്തി പണാപഹരണമുൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ നടക്കുന്നു : ജാഗ്രത പാലിക്കുക

ഇത്തരത്തിലുള്ള വ്യാജ നോട്ടീസുകളിൽ, വ്യക്തികളുടെ ഐ.പി അഡ്രസ് ഉപയോഗിച്ച് വിദേശ കറൻസികൾ വിനിമയം നടത്തിയതായും, അശ്ലീല സൈറ്റുകളിൽ തെരച്ചിൽ നടത്തിയതായും ആരോപിച്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായും അറസ്റ്റ് വാറൻ്റ്, കോടതി നടപടികൾ, പോലീസ് കേസ് തുടങ്ങിയവ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തുകയും കേസ് ഒഴിവാക്കുന്നതിനായി പണം നൽകാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

കൂടാതെ ചില സന്ദർഭങ്ങളിൽ, വാട്സ് ആപ്പ് അല്ലെങ്കിൽ ഇമെയിൽ വഴി 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് നിർബന്ധിക്കുകയും, മറുപടി നൽകാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

സർക്കാരിന്റെയോ ലോ എൻഫോഴ്‌സ്മെൻ്റ് ഏജൻസികളുടെയോ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഭീഷണിപ്പെടുത്തുന്ന നോട്ടീസുകളോ ഇമെയിൽ അല്ലെങ്കിൽ വാട്സ് ആപ്പ് സന്ദേശങ്ങളോ പണം ആവശ്യപ്പെടുകയോ ചെയ്യില്ല.

അപരിചിതർ അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ബാങ്ക് വിവരങ്ങൾ പങ്കിടുകയോ ചെയ്യാതിരിക്കുക.

ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടലിലോ പരാതിപ്പെടുക. തട്ടിപ്പിനിരയായാൽ ആദ്യത്തെ രണ്ട് മണിക്കൂറിനുള്ളിൽ (golden Hour) വിവരമറിയിക്കുന്നത് പണം തിരിച്ചുപിടിക്കാൻ സഹായിക്കും.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t