വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പാലായില്‍ ജോസ് .കെ. മാണി ഇറങ്ങിയാല്‍ കടുത്ത തോല്‍വി നേരിടേണ്ടി വരുമെന്നും മൂന്നാം സ്ഥാനത്തേക്ക് മത്സരിക്കാമെന്നും രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. പാലായില്‍ മത്സരിക്കാന്‍ ജോസ് കെ മാണിക്ക് ആഗ്രഹമുണ്ടെന്നും പക്ഷേ മത്സരിച്ചാല്‍ തോറ്റുപോകുമെന്ന ആശങ്കയാണ് പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലായില്‍ ഇത്തവണ ഷോണ്‍ ജോര്‍ജ്ജിനേയും നേരിടേണ്ടി വരുന്നതാണ് ഭീഷണിയെന്നും ഒരുവശത്ത് മാണി സി. കാപ്പനേയും മറുവശത്ത് ഷോണും വരുന്നത് കേരളാ കോണ്‍ഗ്രസ് എമ്മിനെ മൂന്നാം സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ആക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ മുനിസിപ്പാലിറ്റി ഉള്‍പ്പെടെ കൈവിട്ടുപോയ കേരളാ കോണ്‍ഗ്രസ് എമ്മിന് മറ്റൊരു വെല്ലുവിളി കൂടി ഉയര്‍ന്നിരിക്കുന്നത് പുളിക്കന്‍ സഹോദരങ്ങളില്‍ നിന്നുമാണെന്നും അദ്ദേഹം പറഞ്ഞു.
നിഷാ ജോസ് കെ. മാണിയെ മത്സരിപ്പിച്ചാലും കാര്യമായ ഗുണമുണ്ടാകില്ല. മൂന്നാം സ്ഥാനത്തേക്ക് തന്നെ മത്സരിക്കാമെന്നും ഒരു അഭിമുഖ പരിപാടിയില്‍ ജയശങ്കര്‍ വിലയിരുത്തി.
പാലായില്‍ മത്സരിച്ചാല്‍ തോറ്റുപോകുമെന്ന് മറ്റാരെക്കാളും നന്നായി അറിയാവുന്ന ആള്‍ ജോസ്.കെ. മാണി തന്നെയാണെന്നും അതുകൊണ്ടാണ് അദ്ദേഹം മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തമായ ഒരു ഉത്തരവും പറയാത്തതെന്നും പാലായില്‍ കെ.എം. മാണിയുടെ മകന്‍ തോല്‍ക്കുന്നു എന്ന് വരുന്നതിനേക്കാള്‍ വലിയൊരു അപമാനം ജോസ്.കെ. മാണിക്ക് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.