ഇന്ധന വിതരണത്തിലെ അനിശ്ചിതത്വം ഒഴിവാക്കാൻ റഷ്യയിൽ നിന്ന് കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചു. അന്താരാഷ്ട്ര തലത്തിൽ നടത്തിയ നിരന്തരമായ ചർച്ചകൾ ഫലം കണ്ടുവെന്നും നിലവിൽ എണ്ണ പ്രതിസന്ധി നിയന്ത്രണവിധേയമാണെന്നും സർക്കാർ വൃത്തങ്ങൾ എൻഡിടിവിയോട് വ്യക്തമാക്കി.
ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നും പ്രകൃതിവാതക വ്യാപാരത്തിന്റെ പകുതിയിലധികവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെയാണ് ആഗോളതലത്തിൽ എണ്ണ വിതരണം പ്രതിസന്ധിയിലായത്. ഈ വഴി കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയുടെ പ്രതിദിന എണ്ണ ഉപയോഗത്തിന്റെ പകുതിയോളം (ഏകദേശം 25-27 ലക്ഷം ബാരൽ) ഈ പാതയിലൂടെയാണ് എത്തുന്നത്. വിതരണത്തിൽ തടസ്സമുണ്ടായാൽ നേരിടാൻ ആവശ്യമായ കരുതൽ ശേഖരം ഇന്ത്യയ്ക്കുണ്ടെന്ന് സർക്കാർ അറിയിച്ചു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് അമേരിക്ക 30 ദിവസത്തെ പ്രത്യേക ഇളവ് അനുവദിച്ചതാണ് ഇന്ത്യയ്ക്ക് വലിയ ആശ്വാസമായത്. ഫെബ്രുവരിയിൽ ഒപ്പിട്ട കരാർ പ്രകാരം റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കണമെന്ന് നിബന്ധനയുണ്ടായിരുന്നെങ്കിലും, യുദ്ധസാഹചര്യം പരിഗണിച്ച് ഏപ്രിൽ 3 വരെ ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ വാങ്ങാൻ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് അനുമതി നൽകി. സൗദി അറേബ്യയിലെയും ഇറാഖിലെയും പ്രധാന എണ്ണപ്പാടങ്ങൾക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് ഈ നീക്കം.
ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിലെ ഭൂഗർഭ ശേഖരങ്ങളിലും ഓയിൽ മാർക്കറ്റിംഗ് കമ്പനികളിലുമായി ഇന്ത്യയ്ക്ക് 74 മുതൽ 90 ദിവസത്തേക്ക് ആവശ്യമായ എണ്ണ ശേഖരമുണ്ടെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി നേരത്തെ പാർലമെന്റിനെ അറിയിച്ചിരുന്നു. യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ നേരിടാനുള്ള ബദൽ സംവിധാനങ്ങളും സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്. എണ്ണ വിതരണം തടസ്സപ്പെടുന്നത് ആഗോള വിതരണ ശൃംഖലയെയും സെമികണ്ടക്ടർ വ്യവസായത്തെയും ബാധിക്കുമെന്നതിനാൽ ഏഷ്യൻ രാജ്യങ്ങളെല്ലാം അതീവ ജാഗ്രതയിലാണ്.
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിലും രാജ്യത്ത് ഇന്ധനവില വർദ്ധിക്കില്ലെന്ന് കേന്ദ്ര സർക്കാർ
Advertisement
Advertisement
Advertisement