breaking news New

പശ്ചിമേഷ്യയിലെ സൈനിക സംഘര്‍ഷത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ യു എ ഇയിലെ വിമാനക്കമ്പനികള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു തുടങ്ങി

പശ്ചിമേഷ്യയിലെ സൈനിക സംഘര്‍ഷത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ യു എ ഇയിലെ വിമാനക്കമ്പനികള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു തുടങ്ങി. കര്‍ശനമായ നിബന്ധനകള്‍ക്കും സുരക്ഷാ പരിശോധനകള്‍ക്കും വിധേയമായാണ് പ്രവര്‍ത്തനങ്ങള്‍. ശനിയാഴ്ച മുതല്‍ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ അനുമതിയുള്ളത്.

എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബൈ, എയര്‍ അറേബ്യ എന്നിവ ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പരിമിതമായ തോതില്‍ പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. ചൊവ്വാഴ്ച ഉച്ചക്ക് ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്ക് എയര്‍ അറേബ്യ പ്രത്യേക സര്‍വീസ് നടത്തിയതായി ഫ്‌ളൈറ്റ് റഡാര്‍ ഡാറ്റ വ്യക്തമാക്കുന്നു.

മേഖലയിലെ സൈനിക സംഘര്‍ഷത്തെ തുടര്‍ന്ന് യു എ ഇ വ്യോമപാത അടച്ചിട്ട സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനങ്ങള്‍ തിരിച്ചയച്ചു. തിങ്കളാഴ്ച വൈകിട്ട് ഡല്‍ഹി, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെട്ട വിമാനങ്ങളാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദേശത്തെ തുടര്‍ന്ന് യാത്ര തുടങ്ങി മിനുട്ടുകള്‍ക്കകം അതത് വിമാനത്താവളങ്ങളിലേക്ക് തന്നെ മടങ്ങിയതെന്ന് എമിറേറ്റ്‌സ് വക്താവ് അറിയിച്ചു.

ഈ വിമാനങ്ങള്‍ സൗകര്യപ്രദമായ മറ്റൊരു തീയതിയിലേക്ക് പുനഃക്രമീകരിക്കും. അതുവരെ യാത്രക്കാര്‍ക്ക് ഹോട്ടല്‍ താമസ സൗകര്യം ഉള്‍പ്പെടെയുള്ളവ വിമാനക്കമ്പനി നല്‍കും. വ്യോമാതിര്‍ത്തി തടസ്സങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ അബൂദബിയിലേക്കും തിരിച്ചുമുള്ള എല്ലാ വാണിജ്യ വിമാന സര്‍വീസുകളും മാര്‍ച്ച് അഞ്ച് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് വരെ നിര്‍ത്തിവെച്ചതായി ഇത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t