വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്ന് സംഘടന അറിയിച്ചു. ആശുപത്രികളിൽ അടിയന്തര അത്യാഹിത സേവനങ്ങൾ മാത്രമാണ് ലഭ്യമാവുക.
സംസ്ഥാനത്തെ പ്രൈവറ്റ് ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് തുല്യ ജോലിക്ക് തുല്യവേതനം നടപ്പാക്കുക, അടിയന്തരമായി ശമ്പളം 40,000 രൂപയായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായി ഉന്നയിക്കുന്നത്. ആശുപത്രി ജീവനക്കാരും ആരോഗ്യ പ്രവർത്തകരും വലിയ തോതിൽ പങ്കെടുക്കുന്ന രീതിയിൽ ധർണ വിജയിപ്പിക്കാൻ സംഘടന ആഹ്വാനം ചെയ്തു.
യൂണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രൈവറ്റ് ആശുപത്രികളിലെ നഴ്സുമാർ ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധ ധർണ സംഘടിപ്പിക്കും
Advertisement
Advertisement
Advertisement