അനുമതിക്കായി പ്രത്യേകം അപേക്ഷ നല്‍കാന്‍ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബഞ്ച് നിര്‍ദേശിച്ചു.
അനുമതി നല്‍കുന്ന കാര്യം പരിഗണിച്ച് തീരുമാനമെടുക്കാമെന്നും സര്‍ക്കാരിനെ കോടതി അറിയിച്ചു. വയനാട്ടിലെ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തില്‍ കൃതജ്ഞത അറിയിച്ചുകൊണ്ട് സന്ദേശം അയക്കാനുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരായാണ് അനുമതി തേടിയത്.
നേരത്തെ ഡി എ സന്ദേശം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അയച്ചതില്‍ സര്‍ക്കാറിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് വാട്സ്ആപ്പ് സന്ദേശം അയക്കുന്നതിന് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു
Advertisement
Advertisement
Advertisement