മേഖലയിൽ ജോലി ചെയ്യുന്നതും, താമസിക്കുന്നതുമായ ഏകദേശം ഒരു കോടിയോളം വരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയിൽ രാജ്യം വലിയ ആശങ്ക രേഖപ്പെടുത്തി. പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര സർക്കാർ.
സമുദ്രപാതകളിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇത്തരം ആക്രമണങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടമായ സാഹചര്യം ഗൗരവകരമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും പൗരന്മാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. നിലവിലെ സാഹചര്യങ്ങൾ കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും രാജ്യതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഇന്ത്യ
Advertisement
Advertisement
Advertisement