ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ 490 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ജോലി ബഹിഷ്‌കരിക്കുന്നതോടെ സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യമേഖല പൂര്‍ണമായും സ്തംഭിക്കും.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടടുത്തെത്തി നില്‍ക്കെ നഴ്‌സുമാരുടെ ഈ നീക്കം സര്‍ക്കാരിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നഴ്‌സുമാരുടെ വേതന വര്‍ധനവില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് തുടരുകയാണെന്നും ഉറപ്പുകള്‍ നല്‍കുന്നതല്ലാതെ ഔദ്യോഗിക ഉത്തരവുകള്‍ പുറത്തിറക്കുന്നില്ലെന്നും യുഎന്‍എ കുറ്റപ്പെടുത്തി. ചെറുകിട ക്ലിനിക്കുകള്‍ മുതല്‍ വന്‍കിട മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ വരെയുള്ള ജീവനക്കാര്‍ സമരത്തില്‍ അണിനിരക്കും. കഴിഞ്ഞ കുറേക്കാലമായി നഴ്‌സിങ് മേഖല നേരിടുന്ന അവഗണനയ്‌ക്കെതിരെയുള്ള ശക്തമായ താക്കീതായിരിക്കും ഈ പണിമുടക്കെന്ന് സംഘടന അറിയിച്ചു.
നഴ്‌സുമാര്‍ കൂട്ടത്തോടെ ഡ്യൂട്ടി ബഹിഷ്‌കരിക്കുന്നത് രോഗീപരിചരണത്തെയും അടിയന്തര ശസ്ത്രക്രിയകളെയും സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് രോഗികളും ബന്ധുക്കളും. ഐസിയു, എമര്‍ജന്‍സി വിഭാഗങ്ങളെ ബാധിക്കാത്ത രീതിയില്‍ ക്രമീകരണങ്ങള്‍ ഉണ്ടാകുമെന്ന് സൂചനയുണ്ടെങ്കിലും പണിമുടക്ക് നീണ്ടുപോയാല്‍ ആരോഗ്യരംഗം വന്‍ തകര്‍ച്ചയെ നേരിടേണ്ടി വരും.
തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ നഴ്‌സുമാരുടെ വേതന പ്രശ്‌നം സജീവമാക്കാനാണ് സംഘടനകളുടെ തീരുമാനം. പ്രവാസി വോട്ടുകളെയും നഴ്‌സുമാരുടെ കുടുംബാംഗങ്ങളുടെ നിലപാടിനെയും സ്വാധീനിക്കാന്‍ പോന്ന ഈ സമരം രാഷ്ട്രീയ പാര്‍ട്ടികളെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് : മിനിമം വേതനം 40,000 രൂപയായി പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവുമായാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തില്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്
Advertisement
Advertisement
Advertisement