breaking news New

കേരളത്തില്‍ നിന്നുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസവുമായി ഇന്ത്യന്‍ റെയില്‍വേ : രണ്ട് ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചു

തിരുവനന്തപുരം നോര്‍ത്ത് മുതല്‍ മംഗളൂരു ജംഗ്ഷൻ വരെ സര്‍വീസ് നടത്തുന്ന അന്ത്യോദയ എക്‌സ്പ്രസിന് പുതിയ സ്റ്റോപ്പ് പ്രഖ്യാപിച്ചു.

ട്രെയിന്‍ നമ്പര്‍ 16355, 16356 തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു ജംഗ്ഷൻ തിരുവനന്തപുരം നോര്‍ത്ത് അന്ത്യോദയ എക്‌സ്പ്രസിന് തലശേരിയിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് നിലവിലെ നീക്കം.

മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന തിരുവനന്തപുരം യാത്രയിലും മാര്‍ച്ച് ആറിന് ആരംഭിക്കുന്ന മംഗളൂരു യാത്രയിലും അധിക സ്റ്റോപ്പുണ്ടാകും. കോഴിക്കോട് കഴിഞ്ഞാല്‍ തലശേരിയിലും നിര്‍ത്തുന്ന ട്രെയിനിന്റെ അടുത്ത സ്‌റ്റോപ്പ് കണ്ണൂരായിരിക്കും.

അധിക സ്റ്റോപ്പ് അനുവദിച്ച മറ്റൊരു ട്രെയിന്‍ തിരുവനന്തപുരം മുതല്‍ നിസാമുദ്ദീന്‍ വരെ പോകുന്നതാണ്. ട്രെയിന്‍ നമ്പര്‍ 22653, 22654 തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ഇനി മുതല്‍ ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നിര്‍ത്തും.

മാര്‍ച്ച് ഏഴിന് ആരംഭിക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ യാത്രയിലും, മാര്‍ച്ച് 9ന് ആരംഭിക്കുന്ന ഹസ്രത്ത് നിസാമുദ്ദീന്‍ യാത്രയില്‍ പുതിയ സ്റ്റോപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ട്രെയിനിലും അധിക സ്റ്റോപ്പ് അനുവദിച്ചത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t