breaking news New

ആരോഗ്യമന്ത്രി വീണാ ജോർജിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ് സിപിഎമ്മിനെ സമീപിച്ചു !!

കുടുംബപരമായ കാര്യങ്ങളുണ്ടെന്നാണ് ജോർജ് സിപിഎം നേതാക്കളെ അറിയിച്ചിട്ടുള്ളത്.

തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചർച്ച ചെയ്തു. യോഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റംഗവും കേന്ദ്രകമ്മിറ്റിയംഗവുമായ തോമസ് ഐസക് ഇക്കാര്യം സംസ്ഥാന നേതൃത്വത്തിലേക്ക് റിപ്പോർട്ട് ചെയ്തു. വീണാ ജോർജ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായതിനാൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്.

സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കളോടാണ് ജോർജ് ഫോണിലൂടെയും ചിലരോട് നേരിട്ടും വാക്കാൽ ആവശ്യപ്പെട്ടത്. ഏരിയാ തലത്തിലുള്ളവർ ജില്ലാ തലത്തിലേക്കും ജില്ലാ തലത്തിൽ നിന്ന് സംസ്ഥാന തലത്തിലേക്കും വിവരം കൈമാറി.

വീണാ ജോർജിനോടും ഭർത്താവിനോടും ചോദിച്ച് നിജസ്ഥിതി അറിയാനുള്ള നീക്കം സംസ്ഥാന നേതൃത്വത്തിൽ നിന്നുണ്ടാകും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t