breaking news New

സാമൂഹിക മാധ്യമങ്ങൾ ഉൾപ്പടെയുള്ള ഓൺലൈൻ സംവിധാനങ്ങളിലൂടെ വ്യാജവാർത്തകളും, തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

സമൂഹത്തിന്റെ സുരക്ഷയ്‌ക്കും സ്ഥിരതയ്‌ക്കും ദോഷം വരുത്തുന്നതും, സമൂഹത്തിൽ ആശയക്കുഴപ്പം പരത്തുന്നതുമായ വിവരങ്ങൾ, കിംവദന്തികൾ, വ്യാജവാർത്തകൾ മുതലായവ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ മറ്റേതെങ്കിലും ഓൺലൈൻ, സാങ്കേതിക മാർഗങ്ങളിലൂടെയോ പ്രസിദ്ധീകരിക്കുന്നതും, പ്രചരിപ്പിക്കുന്നതും നിയമപ്രകാരം ശിക്ഷാർഹമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

അജ്ഞാത ഉള്ളടക്കങ്ങൾ വീണ്ടും പോസ്റ്റ് ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഔദ്യോഗികവും അംഗീകൃതവുമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരാനും, സ്ഥിരീകരണമില്ലാതെ പ്രസിദ്ധീകരിക്കുന്നതോ പ്രചരിപ്പിക്കുന്നതോ ആയ ഉള്ളടക്കത്താൽ സ്വാധീനിക്കപ്പെടരുതെന്നും പബ്ലിക് പ്രോസിക്യൂഷൻ ഊന്നിപ്പറഞ്ഞു.

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ഉള്ളടക്കം പങ്കിടുകയോ വീണ്ടും പോസ്റ്റ് ചെയ്യുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയും, അത്തരം ഉള്ളടക്കത്തിന്റെ യഥാർത്ഥ സ്രഷ്ടാവല്ലെങ്കിൽ പോലും, നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയമായിരിക്കുമെന്നും, കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t