മധ്യേഷ്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് വിമാനങ്ങളുടെ സര്‍വീസും ഉണ്ടാകില്ല.
മാര്‍ച്ച് 7 വരെയുള്ള ബുക്കിംഗ് റദ്ദാക്കുമ്പോള്‍ പണം പൂര്‍ണമായും തിരിച്ച് നല്‍കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസും എയര്‍ ഇന്ത്യയും അറിയിച്ചിട്ടുണ്ട്.
മാര്‍ച്ച് 7 വരെയുള്ള ബുക്കിംഗുകള്‍ക്ക് മുഴുവന്‍ റീഫണ്ട് നല്‍കുമെന്ന് ഇന്‍ഡിഗോ അറിയിച്ചിരുന്നു.
എല്ലാ ഇന്ത്യന്‍ വിമാന കമ്പനികളും ഈ കാലയളവില്‍ സൗജന്യ റീ ഷെഡ്യൂള്‍ സൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 4.35 ന് റാസ് -അല്‍ -ഖൈമയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കി.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനത്തതോടെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വ്യോമഗതാഗതം സ്തംഭിച്ചു.
ദോഹ, ദുബായ് , ഷാര്‍ജ, അബുദാബി തുടങ്ങി വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട 16 വിമാനങ്ങളാണ് ഞായറാഴ്ച റദ്ദ് ചെയ്തത്. ഇതേ സ്ഥലങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തേണ്ട 17 വിമാനങ്ങളും റദ്ദാക്കി.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ റദ്ദാക്കിയ നടപടി നീട്ടി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ; തിങ്കളാഴ്ച അര്‍ദ്ധരാത്രി വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി ...
Advertisement
Advertisement
Advertisement