breaking news New

തുടക്കം തന്നെ വിപണിയെ ഞെട്ടിച്ചാണ് മാർച്ച് മാസം ആരംഭിച്ചത് : അന്താരാഷ്‌ട്ര പ്രതിസന്ധികളും യുദ്ധവുമെല്ലാം പ്രതിഫലിച്ചാണ് ഇന്ത്യയിലെ വിപണി ഉണർന്നത് : സർവ്വകാല റെക്കോഡുകൾ ഭേദിച്ച് സ്വർണ്ണവില !!

ഇന്നത്തെ വിപണി ആരംഭിക്കുന്നത് പവന് 1,23,720 രൂപയോടെയാണ്. ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 16,871 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 15,465 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 12,653 രൂപയുമാണ്.ഇന്നത്തെ വെള്ളി വില ഗ്രാമിന് 300 രൂപയും കിലോഗ്രാമിന് 3,00,000 രൂപയുമാണ്. കേരളത്തിൽ വിവാഹ സീസൺ സജീവമായിരിക്കുന്ന ഘട്ടത്തിൽ സ്വർണ്ണവിലയിലുണ്ടാകുന്ന ഈ വർദ്ധനവ് സാധാരണ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്.

ഇന്നത്തെ നിരക്ക് പ്രകാരം പണിക്കൂലിയും ജിഎസ്ടിയും (3%) മറ്റു ചാർജുകളും ചേരുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഉപഭോക്താവ് ഏകദേശം 1.30 ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും. ആഭരണങ്ങൾ വാങ്ങുന്നതിന് മുമ്പ് വിവിധ ജ്വല്ലറികളിലെ പണിക്കൂലിയും ഓഫറുകളും താരതമ്യം ചെയ്യുന്നത് അല്പമെങ്കിലും ലാഭമുണ്ടാക്കാൻ സഹായിക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t