breaking news New

സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ ഡിജിപി സ്ഥാന ചുമതല നീട്ടി

നിയമനം ഒരു വര്‍ഷത്തേക്കു കൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ വര്‍ഷം ജൂണ്‍ 30 ല്‍ വിരമിക്കേണ്ടിയിരുന്ന റവാഡ ചന്ദ്രശേഖറിന് 2027 ജൂണ്‍ 30 വരെ ചുമതല നീട്ടി നല്‍കും. പോലീസ് വകുപ്പില്‍ 51 അധിക തസ്തികകള്‍ കൂടി സൃഷ്ടിക്കാനും യോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖര്‍ 1991 ബാച്ച് കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. പ്രകാശ് സിങ്ങ് കേസിലെ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് കാലാവധി നീട്ടിയത്.

പോലീസ് വകുപ്പിലെ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ തുല്യ എണ്ണം തസ്തികകള്‍ അപ്ഗ്രേഡ് ചെയ്ത് 4 സബ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍, 12 അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍, 35 ഹെഡ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നിങ്ങനെ 51 അധിക തസ്തികകള്‍ സൃഷ്ടിക്കും. പ്രമോഷന്‍ തസ്തികകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫീഡര്‍ തസ്തികകളുടെ എണ്ണത്തിലെ അപര്യാപ്തതയും ജീവനക്കാരുടെ പ്രമോഷനിലെ സ്തംഭനാവസ്ഥയും കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇതുകൂടാതെ, ജില്ലാ ഫിഗര്‍പ്രിന്റ് ബ്യൂറോ ഇല്ലാത്ത ഏക പോലീസ് ജില്ലയായ കണ്ണൂര്‍ പോലീസ് റൂറല്‍ ജില്ലയില്‍ നാല് തസ്തികകളോട് കൂടി പുതിയ ഫിഗര്‍പ്രിന്റ് ബ്യൂറോ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ - 1, ഫിംഗര്‍പ്രിന്റ് എക്സ്പേര്‍ട്ട് - 2, ഫിംഗര്‍പ്രിന്റ് സെര്‍ച്ചര്‍ - 1 എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിക്കുക.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t