breaking news New

ഓൺലൈൻ തട്ടിപ്പുകൾക്കും മൊബൈൽ നമ്പറുകളുടെ ദുരുപയോഗത്തിനും തടയിടാൻ ലക്ഷ്യമിട്ട് ടെലികോം വകുപ്പ് പുതിയ സിം-ബൈൻഡിങ് ചട്ടങ്ങൾ കർശനമാക്കുന്നു

വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമുകൾക്ക് മാർച്ച് ഒന്ന് മുതൽ ഈ ചട്ടം ബാധകമാകും. പുതിയ നിയമപ്രകാരം, രജിസ്റ്റർ ചെയ്ത സിം കാർഡ് മൊബൈൽ ഫോണിൽ ഉണ്ടെങ്കിൽ മാത്രമേ ഇത്തരം ആപ്പുകൾ ഇനി പ്രവർത്തിക്കുകയുള്ളൂ.

നിലവിൽ OTP വഴി അക്കൗണ്ട് തുടങ്ങിയാൽ സിം മാറ്റിയാലും ആപ്പ് പ്രവർത്തിക്കുമായിരുന്നു. എന്നാൽ ഇനി മുതൽ ഡിവൈസിൽ സിം ഇല്ലെങ്കിൽ അക്കൗണ്ട് ആക്സസ് ചെയ്യാൻ സാധിക്കില്ല. വാട്‌സ്ആപ്പ് വെബ് പോലുള്ള സേവനങ്ങൾ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഓരോ ആറ് മണിക്കൂറിലും സ്വയം ലോഗ് ഔട്ട് ചെയ്യപ്പെടും. എന്നാൽ ഫോണിൽ സിം ഉണ്ടെങ്കിൽ റോമിംഗിലോ യാത്രയിലോ ഈ നിയന്ത്രണം ബാധകമാകില്ല.

പുതിയ നിർദ്ദേശം പാലിക്കാത്ത കമ്പനികൾക്കെതിരെ ടെലികോം, സൈബർ സുരക്ഷാ നിയമങ്ങൾ പ്രകാരം കർശന നടപടിയുണ്ടാകും.
സൈബർ കുറ്റവാളികൾ സിം കാർഡില്ലാതെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്ത് നടത്തുന്ന സാമ്പത്തിക തട്ടിപ്പുകളും ആൾമാറാട്ടവും തടയാനാണ് സർക്കാർ ഈ നീക്കം നടത്തുന്നത്. നവംബർ 28-ന് പുറത്തിറക്കിയ ഉത്തരവ് നടപ്പിലാക്കാൻ കമ്പനികൾക്ക് അനുവദിച്ച 90 ദിവസത്തെ സാവകാശം ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാകുമെന്നാണ് വിവരം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t