breaking news New

ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നൽകി

പൗരൻമാർ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

പൗരൻമാർ എവിടെയാണോ തങ്ങുന്നത് അവിടെ തുടരാനും ഇതുമായി ബന്ധപ്പെട്ട വാർത്തകൾ കാണാനുമാണ് എംബസി നിർദേശം നൽകിയിരിക്കുന്നത്. അടിയന്തര ആവശ്യം വന്നാൽ വിളിക്കാനുള്ള നമ്പറുകളും നൽകിയിട്ടുണ്ട്.

ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കും വ​രെ ഇ​സ്ര​യേ​ലി​നു​ള്ളി​ൽ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണം. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പൗ​ര​ന്മാ​ർ​ക്ക് ടെ​ൽ അ​വീ​വി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഫോ​ൺ: +972-54-7520711.

ഇറാനിൽ നിന്ന് എല്ലാ ഇന്ത്യക്കാരും ഒഴിഞ്ഞുപോവണമെന്ന് നേരത്തെ തന്നെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിനായി എത്തിയ വിദ്യാർത്ഥികൾ ഉൾപ്പെടെ ഇറാനിലുണ്ട്. ഇവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് എംബസി. ഇസ്രയേലിൽ 32,000ഉം, ഇറാനിൽ പതിനായിരത്തോളവും ഇന്ത്യക്കാർ ഉണ്ടെന്നാണ് വിവരങ്ങൾ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t