breaking news New

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന് പ്രവചിച്ച് ലോക് പോളിൻ്റെ പ്രീ-ഇലക്ഷൻ സർവേ ഫലം

ഫെബ്രുവരി 9 മുതല്‍ 24 വരെ 140 നിയോജക മണ്ഡലങ്ങളിലെ 42,000 പേരില്‍ നിന്ന് വിവരശേഖരണം നടത്തിയാണ് സർവേ ഫലം പുറത്തുവിട്ടതെന്ന് ഏജന്‍സി അറിയിച്ചു.

യുഡിഎഫിന് മുന്‍തൂക്കം ഉണ്ടാകുമെന്ന സൂചനയാണ് സർവേയിലുള്ളത്. 81മുതല്‍ 86 സീറ്റുകള്‍ വരെ യുഡിഎഫ് നേടുമെന്നും, എൽഡിഎഫിന് 51 മുതല്‍ 59 വരെ സീറ്റ് ലഭിച്ചേക്കാമെന്നും സർവേ പറയുന്നു. ബിജെപിക്ക് രണ്ട് സീറ്റ് ലഭിക്കുമെന്നും സർവേയിലുണ്ട്.

യുഡിഎഫ്: 43-45 ശതമാനം വോട്ട് വിഹിതം.

എൽഡിഎഫ്: 39-41 ശതമാനം വോട്ട് വിഹിതം.

എൻഡിഎ: 13-15 ശതമാനം വോട്ട് വിഹിതം.

സർക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ച വൻ വിവാദങ്ങളാണ് എൽഡിഎഫിന് തിരിച്ചടിയാകുന്നതെന്നാണ് സര്‍വേ പറയുന്നത്. ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസും അനുബന്ധ ക്രമക്കേടുകളും എൽഡിഎഫിന്‍റെ വിശ്വാസ്യതയെ കാര്യമായി ബാധിച്ചു. എ പി സമസ്ത മുസ്ലിം ലീഗുമായി അടുത്തതും, സഭകളുമായുള്ള കോൺഗ്രസിന്‍റെ സജീവ സമ്പർക്കവും യുഡിഎഫിന് അനുകൂലമായ വോട്ട് ഏകീകരണത്തിന് കാരണമാകുമെന്നും സർവേ വിലയിരുത്തി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t