breaking news New

കെഎസ്ആര്‍ടിസി രണ്ട് പുതിയ സേവനങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട് : സ്റ്റോപ്പ് ഓൺ ഡിമാൻഡ്യും , ഡൈനാമിക് പ്രൈസിങ് സംവിധാനവും ആണ് പുതിയ സേവനങ്ങൾ ...

ഈ പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനം സ്പീക്കർ എ എൻ ഷംസീർ നിർവഹിച്ചു.

സ്റ്റോപ്പ് ഓൺ ഡിമാൻഡ് വഴി ബസിന് നിശ്ചിത സ്റ്റോപ്പ് ഇല്ലാതിരുന്നാലും അധിക പണം നൽകുകയാണെങ്കിൽ പറയുന്ന സ്ഥലത്ത് ഇറങ്ങി പോകാൻ സാധിക്കും.

ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, ഡീലക്സ്, എക്സ്പ്രസ് സർവീസുകളിൽ ഈ സേവനം ലഭ്യമാണ്. തുടക്കത്തിൽ ടിക്കറ്റ് നിരക്ക് 20 രൂപയായി നിശ്ചയിച്ചിരിക്കുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കയറുന്നിടവും, ഇറങ്ങുന്നിടവും വ്യക്തമാക്കണം. യാത്രയ്ക്ക് മുൻപ് ചലോ ആപ്പ് വഴി ബസിന്റെ വരവ് സമയം അറിയാനും സാധിക്കും. യാത്രക്കാരെ ബസിൽ കാത്തുനിൽക്കില്ലെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ പൊതുഗതാഗതമേഖലയിൽ ഇതു ആദ്യമായി അവതരിപ്പിക്കുന്ന സംവിധാനം ആണ്.

ഡൈനാമിക് പ്രൈസിങ് അന്തർസംസ്ഥാന റൂട്ടുകളിൽ പ്രയോഗിക്കും. ബസ് പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് സീറ്റിന്റെ 50 ശതമാനത്തിന് താഴെയുള്ള ബുക്കിംഗ് ഉണ്ടായാൽ ടിക്കറ്റ് നിരക്ക് കുറയ്ക്കും. യാത്രക്കാരുടെ തിരക്ക് കൂടിയാൽ നിരക്ക് വർധിക്കും, പരമാവധി 50 ശതമാനം വരെ. ഇത് ഓൺലൈൻ ടിക്കറ്റിംഗിലും കൗണ്ടർ ടിക്കറ്റിംഗിലും ബാധകമാണ്. ഉത്സവ സീസണിൽ സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി വരെ വർധിക്കുന്നതായി പതിവാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t