നീണ്ട നിയമപോരാട്ടങ്ങള്‍ക്കും ജയില്‍വാസത്തിനും ശേഷമാണ് എഎപി നേതൃത്വത്തിന് ആശ്വാസമേകുന്ന വിധി വരുന്നത്.
ഇരുവര്‍ക്കുമെതിരെ ഉള്ള കേസിൽ പ്രഥമദൃഷ്ട്യ തെളിവുകള്‍ ഒന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ അന്വേഷണ ഏജന്‍സിയായ സിബിഐയെ രൂക്ഷമായി കോടതി വിമര്‍ശിക്കുകയും ചെയ്തു .
അന്വേഷണ ഏജന്‍സികള്‍ ഹാജരാക്കിയ രേഖകള്‍ വിചാരണയിലേക്ക് കടക്കാന്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക ജഡ്ജിയുടെ ഉത്തരവ്. കെജ്രിവാളിനും സിസോദിയയ്ക്കുമെതിരെ ഉന്നയിക്കപ്പെട്ട ഗൂഢാലോചന കുറ്റങ്ങള്‍ തെളിയിക്കാന്‍ കൃത്യമായ തെളിവുകള്‍ നിരത്താന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പുറത്തുവന്ന ഈ വിധി ആം ആദ്മി പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വ് നല്‍കും.
സത്യം ജയിച്ചു എന്നാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിധിയോട് കെജ്രിവാള്‍ പ്രതികരിച്ചത്. രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കന്‍ ചമച്ച കേസെന്നും അദ്ദേഹം പ്രതികരിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കവേ കെജ്രാവാള്‍ പൊട്ടിക്കരഞ്ഞു. രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസാണിതെന്ന് തുടക്കം മുതല്‍ പാര്‍ട്ടി ആരോപിച്ചിരുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമത്തിനുള്ള തിരിച്ചടിയാണ് ഈ വിധിയെന്ന് എഎപി വക്താക്കള്‍ പ്രതികരിച്ചു.