സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വ്യക്തിവിവരങ്ങൾ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ചോർത്തിയത് പോരാഞ്ഞ് ഇപ്പോൾ സ്ത്രീസുരക്ഷാ പദ്ധതിയിൽ പേര് ചേർത്തവരുടെയും വ്യക്തിവിവരങ്ങൾ സർക്കാർ ചോർത്തിയിരിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
സ്‍ക്കാർ ജീവനക്കാരുടെ മാത്രമല്ല കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് ഇതുവഴി സർക്കാർ ചോർത്തിയിരിക്കുന്നത്. ഇതിനു പിന്നിലും പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്.
അതീവ രഹസ്യ സ്വഭാവമുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുത്ത് അത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന അതി വിചിത്രമായ സാഹചര്യമാണ് കേരളത്തിൽ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒഎസ്‌ഡി ആയ സാംബശിവ റാവുവിനെ കൊണ്ട് മുഖ്യമന്ത്രിയും സർക്കാരും ചെയ്യിക്കുന്നതാണ് ഇതെല്ലാം. ഇതിൻറെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ളതും ഗവൺമെൻറിൻറെ ഓഫീസ് തന്നെയാണ് എന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. തെളിവായി ഒഎസ്‌ഡി എഴുതിയ കത്തും ചെന്നിത്തല പുറത്തു വിട്ടിട്ടുണ്ട്.
ഡാറ്റ ചോർച്ചയിൽ പുതിയ രേഖകൾ പുറത്തുവിട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
Advertisement
Advertisement
Advertisement