ലിറ്ററിന് 4 രൂപ വർദ്ധിപ്പിക്കാനാണ് മിൽമ ഭരണസമിതി ശുപാർശ ചെയ്തിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപായി ഇക്കാര്യത്തിൽ അനുകൂല തീരുമാനമെടുക്കണമെന്നാണ് സർക്കാരിനോടുള്ള ആവശ്യം.
വില കൂട്ടുന്നതിലൂടെ ലഭിക്കുന്ന അധിക വരുമാനത്തിന്റെ ഭൂരിഭാഗവും കർഷകർക്ക് നൽകാനാണ് മിൽമയുടെ തീരുമാനം. കർഷകർക്ക് 2.40 രൂപയും ബാക്കി തുക പാൽ സൊസൈറ്റികൾക്കും വിതരണക്കാർക്കുമായി വീതിച്ചു നൽകുകയും ചെയ്യും.
പാൽ വില ലിറ്ററിന് 4 മുതൽ 6 രൂപ വരെ വർദ്ധിപ്പിക്കാമെന്ന് വിദഗ്ധ സമിതി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഉൽപ്പാദന ചെലവ് വർദ്ധിച്ചതിനാൽ വില വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് മിൽമയുടെ നിലപാട്.
അടുത്തത് : സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിക്കാൻ സർക്കാർ അനുമതി തേടി മിൽമ ഫെഡറേഷൻ !!
Advertisement
Advertisement
Advertisement