breaking news New

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യുക്കാര്‍ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പൊലീസിനു കിട്ടിയില്ല : റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ആര്‍പിഎഫ് പരിശോധിച്ചെങ്കിലും മന്ത്രിയെ പ്രതിഷേധക്കാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ ഇല്ല ...

പ്രതിഷേധ സമയത്തെ എല്ലാ ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. എന്നാല്‍, ഇതുവരെ പരിശോധിച്ച ഒരു ദൃശ്യങ്ങളിലും കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിയെ നേരിട്ട് ആക്രമിക്കുന്നതായി കണ്ടെത്താനായിട്ടില്ല.

കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലായിരുന്നു ഇന്നലെ കെ എസ് യു പ്രതിഷേധം. ഇവിടെനിന്ന് തിരുവനന്തപുരത്തേക്ക് പോകാനായി മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് സാധാരണരീതിയില്‍ മന്ത്രി നടന്നു നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പിന്നീട് മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലെത്തിയതിന് ശേഷം സ്പീക്കര്‍ എ.എന്‍. ഷംസീറിനെ കാണുകയും മുഖ്യമന്ത്രിയെ ബന്ധപ്പെടുകയും ചെയ്യുന്നതും ദൃശ്യത്തിലുണ്ട്. കഴുത്തിന് വേദന തോന്നിയതിനെത്തുടര്‍ന്ന് പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മന്ത്രിയ്ക്ക് എതിരായ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാത്രി കണ്ണൂര്‍ കോടിയേരിയില്‍ കോണ്‍ഗ്രസ് ഓഫിസിന് അജ്ഞാതര്‍ തീയിട്ടു. അര്‍ധരാത്രിയോടെയാണ് സംഭവം. കല്ലില്‍ത്താഴയിലുള്ള പാറാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിനാണ് തീയിട്ടത്. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു. പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

മന്ത്രിയുടേത് നാടകമാണെന്ന് കെ.എസ്.യു. ആരോപിച്ചു. എന്നാല്‍, മന്ത്രിക്ക് നേരെ കരിങ്കൊടി വീശുമ്പോള്‍ അത് മന്ത്രിയുടെ കഴുത്തിലേക്ക് വന്നുവീഴുന്നത് ദൃശ്യങ്ങളുണ്ടെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചില ദൃശ്യങ്ങള്‍ എം.വി. ജയരാജന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ കാണിക്കുകയും ചെയ്തു. മന്ത്രിക്ക് കഴുത്ത് അനക്കാന്‍ ആകുന്നില്ല. മന്ത്രി നിന്നിരുന്നതിന്റെ വലതുഭാഗത്തേക്ക് കറുത്ത തുണിയുമായി ഒരാള്‍ വരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും എംവി ജയരാജന്‍ പറഞ്ഞു. പ്രതിഷേധത്തിന് അല്ല കൊലപാതകത്തിനാണ് ശ്രമിച്ചത്. റീത്ത് വെച്ച് മന്ത്രിയെ വധിക്കാനായിരുന്നു നീക്കമെന്നും എംവി ജയരാജന്‍ ആരോപിച്ചു. വീണ ജോര്‍ജിന്റെ അടുത്ത ഒരാള്‍ എത്തിയതിന്റെ ദൃശ്യവും എംവി ജയരാജന്‍ പുറത്തുവിട്ടു. കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമത്തിലും ജയരാജന്‍ പ്രതികരിച്ചു. പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണമെന്നും ജനാധിപത്യപരമായി പ്രതിഷേധിക്കണമെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം. അതേസമയം, ജയരാജന്‍ പുറത്തുവിട്ട വീഡിയോയില്‍ മന്ത്രിയുടെ അടുത്തുള്ള ആള്‍ ഗണ്‍മാനാണെന്നാണ് സൂചന. മന്ത്രിയെ ഗണ്‍മാന്‍ സംരക്ഷിക്കുകയായിരുന്നുവെന്നാണ് മറ്റു ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t