breaking news New

ദേ​വ​ലോ​കം ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ ആ​സ്ഥാ​ന​ത്തും പെ​രു​ന്ന എ​ന്‍​എ​സ്എ​സ് ആ​സ്ഥാ​ന​ത്തും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി യു​ഡി​എ​ഫ് പ്ര​ചാ​ര​ണ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല.

ഇ​ന്നു രാ​വി​ലെ കോട്ടയം ചങ്ങനാശ്ശേരിയിൽ എ​ത്തി​യ ചെ​ന്നി​ത്ത​ല എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച​യും മ​ന്നം സ​മാ​ധി​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യും ന​ട​ത്തി​യാ​ണു മ​ട​ങ്ങി​യ​ത്.

ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ അ​ധ്യ​ക്ഷ​ന്‍ മാ​ര്‍​ത്തോ​മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വ​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സ​ഭ​യി​ലെ മ​റ്റ് ബി​ഷ​പ്പു​മാ​രും ആ​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്നു. കോ​ട്ട​യ​ത്ത് എ​ത്തു​മ്പോ​ള്‍ ബാ​വ​യെ കാ​ണാ​റു​ണ്ടെ​ന്നും ബാ​വ​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ദേ​വ​ലോ​കം ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സ്ഥ​ല​മാ​ണ്. എ​പ്പോ​ഴും ദേ​വ​ലോ​ക​ത്തെ നി​ത്യ സ​ന്ദ​ര്‍​ശ​ക​നാ​ണെ​ന്നും സ​ഭ​യു​മാ​യു​ള്ള സൗ​ഹൃ​ദം ഊ​ട്ടി​യു​റ​പ്പി​ക്കു​ക കൂ​ടി​യാ​ണ് ല​ക്ഷ്യ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കോ​ട്ട​യ​ത്ത് പ​റ​ഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t