ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാം എന്ന് ചൂണ്ടിക്കാട്ടി ആചാരലംഘനത്തിനു വേണ്ടി സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലവും സിപിഎം സ്വീകരിച്ച നിലപാടുമാണ് ശബരിമലയിലെ ആചാരലംഘനത്തിന് വഴിതെളിച്ചത്.
ശബരിമല ക്ഷേത്രത്തെയും ആചാരങ്ങളെയും തകര്‍ക്കുക എന്ന സിപിഎം അജണ്ടയാണ് തുടര്‍ച്ചയായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ വീണ്ടും യുവതി പ്രവേശന വിഷയം സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ പലതരത്തിലുള്ള കള്ളത്തരങ്ങള്‍ പറഞ്ഞു തെറ്റിദ്ധാരണ പരത്തിയും ഭക്തരെ കബളിപ്പിക്കാനാണ് പലപ്പോഴും സിപിഎം നേതൃത്വം ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ പഴയ നിലപാട് തിരുത്തുമോ അതോ ആചാരലംഘനത്തിനായി വീണ്ടും കുടപിടിക്കുമോ എന്ന കാര്യം അറിയാന്‍ ഭക്തര്‍ക്ക് അവകാശമുണ്ട്. സിപിഎം അത് വ്യക്തമാക്കണമെന്നും അനൂപ് ആന്റണി ജോസഫ് ആവശ്യപ്പെട്ടു.
യുവതീ പ്രവേശന വിഷയം വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണ് എന്ന് ഭക്തര്‍ക്ക് മുമ്പില്‍ വ്യക്തമാക്കാന്‍ സിപിഎം തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി
Advertisement
Advertisement
Advertisement