breaking news New

കേരളത്തെ പൂർണ്ണ ഡിജിറ്റൽ സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായി ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പും വെബ് പോർട്ടലും മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു

ഭരണനിർവഹണ ചരിത്രത്തിലെ നിർണ്ണായക നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്ന ഈ പദ്ധതിയുടെ പ്രകാശനത്തോടൊപ്പം സിഡിറ്റിന്റെ (C-DIT) പുതിയ കെട്ടിട നിർമ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.

സ്മാർട്ട് ഫോണിലൂടെ മലയാള ഭാഷയിൽ തന്നെ സർക്കാറിനെ ബന്ധപ്പെടാൻ സാധിക്കുന്ന രീതിയിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കമ്പ്യൂട്ടർ പരിജ്ഞാനം കുറഞ്ഞവർക്കും ഇത് ലളിതമായി ഉപയോഗിക്കാം. സർക്കാർ ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ സേവനങ്ങൾക്ക് അപേക്ഷ നൽകാം. അപേക്ഷയുടെ പുരോഗതി എസ്എംഎസ് (SMS), വാട്സ്ആപ്പ് എന്നിവയിലൂടെ തത്സമയം അറിയാനും സാധിക്കും. വീഡിയോ കോൾ വഴിയോ മുൻകൂട്ടി നിശ്ചയിച്ച സമയത്തോ ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യവും, അത്യാഹിത ഘട്ടങ്ങളിൽ സഹായം ലഭ്യമാക്കാൻ SOS സംവിധാനവും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിൽ പുതുക്കിയ ഐടി നയം 2026-ന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. 2030-ഓടെ കേരളത്തെ 50 ബില്യൺ ഡോളറിന്റെ ഐടി വിപണിയാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കെ ഫോൺ (K-FON) പദ്ധതിയിലൂടെ ഡിജിറ്റൽ സമത്വം ഉറപ്പാക്കുമെന്നും സ്വകാര്യ ഐടി പാർക്കുകളെ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ‘മൊബൈൽ ഫസ്റ്റ്, മലയാളം ഫസ്റ്റ്’ എന്ന നയമാണ് ഇവിടെ നടപ്പിലാകുന്നതെന്നും ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t