‘സ്പാർക്ക്’ സംവിധാനത്തിലെ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ ലഭിച്ചുവെന്ന് കോടതി ചോദിച്ചു.
വ്യക്തിഗത വിവരങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്കു പുറമെ ഉപയോഗിക്കരുതെന്ന മുൻകാല ഉത്തരവ് നിലവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കോടതി നിർദേശിച്ചു.
ഇത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും വിഷയത്തിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ, ഇത്തരത്തിലുള്ള സന്ദേശങ്ങൾ വീണ്ടും അയയ്ക്കാൻ പാടില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി.
ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നെന്ന പരാതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയുടെ കടുത്ത പരാമർശങ്ങൾ
Advertisement
Advertisement
Advertisement